District News
ചങ്ങനാശേരി: തിരുവനന്തപുരം മുതല്‍ അജ്മീര്‍ (മധര്‍) വരെയുള്ള 06013/06014 സ്പെഷല്‍ ട്രെയിന്‍ അനുവദിപ്പിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. മണ്ഡലത്തിലെ മാവേലിക്കര, ചെങ്ങന്നൂര്‍, ചങ്ങനാശേരി സ്റ്റേഷനുകളില്‍ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ടെന്നും എംപി വ്യക്തമാക്കി.
നിലവില്‍ കേരളത്തില്‍നിന്ന് അജ്മീറിലേക്കുള്ള വീക്കിലി സര്‍വീസ് എറണാകുളത്തുനിന്നു മാത്രമായിരുന്നു ഉണ്ടായിരുന്നത്. തിരുവനന്തപുരം മുതല്‍ നേരിട്ടുള്ള സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം റെയില്‍വേ മന്ത്രാലയത്തിനു മുന്നില്‍ ശക്തമായി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഈ സ്പെഷല്‍ സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
06013 നമ്പര്‍ തിരുവനന്തപുരം സെന്‍ട്രല്‍ മധര്‍ വീക്കിലി എക്സ്പ്രസ് സ്പെഷല്‍ 2026 മാര്‍ച്ച് നാലിനും 11-നും രാവിലെ 7.45ന് തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് പുറപ്പെടും. മാവേലിക്കരയില്‍ രാവിലെ 09.38ന് എത്തി 09.40നു പുറപ്പെടും. ചെങ്ങന്നൂരില്‍ രാവിലെ 09.53ന് എത്തി 09.55ന് പുറപ്പെടും. ചങ്ങനാശേരിയില്‍ രാവിലെ 10.05ന് എത്തി 10.07ന് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ 11.00ന് മധറില് എത്തും.
മടക്ക സര്‍വീസായ 06014 നമ്പര്‍ മധര്‍-തിരുവനന്തപുരം സെന്‍ട്രല്‍ വീക്കിലി എക്സ്പ്രസ് സ്പെഷല്‍ മാര്‍ച്ച് 7നും 14നും ശനിയാഴ്ച രാത്രി 9.40ന് മധറില്നിന്ന് പുറപ്പെടും. ചങ്ങനാശേരിയില്‍ രാത്രി 21.28ന് എത്തി 21.30ന് പുറപ്പെടും. ചെങ്ങന്നൂരില്‍ രാത്രി 21.38ന് എത്തി 21.40ന് പുറപ്പെടും. മാവേലിക്കരയില്‍ രാത്രി 21.52ന് എത്തി 21.54ന് പുറപ്പെട്ട് നാലാം ദിവസം രാത്രി 12.45ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തും.
യാത്രക്കാരുടെ എണ്ണം വിലയിരുത്തി സ്പെഷല്‍ സര്‍വീസ് തുടര്‍ന്നും എക്സ്റ്റന്‍ഡ് ചെയ്യുകയും തുടര്‍ന്ന് സ്ഥിരം സര്‍വീസായി പ്രഖ്യാപിക്കപ്പെടുമെന്ന പ്രതീക്ഷയുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി കൂട്ടിച്ചേര്‍ത്തു.
Kerala
കൊച്ചി: എറണാകുളത്തുനിന്ന് ബുധനാഴ്ച രാത്രി 11.50 ന് പുറപ്പെട്ട് വ്യാഴാഴ്ച വൈകുന്നേരം 5.35ന് വേളാങ്കണ്ണിയിലെത്തുന്ന പുതിയ പ്രതിവാര സ്പെഷല്‍ ട്രെയിന്‍ അനുവദിച്ച് ഉത്തരവായി.
വ്യാഴാഴ്ച വേളാങ്കണ്ണിയില്‍നിന്നു രാത്രി എട്ടിനു പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെ 11.55ന് തിരികെ എറണാകുളത്തെത്തുന്ന വിധത്തിലാണു സമയക്രമം.
സര്‍വീസ് ആരംഭിക്കുന്ന ദിവസം വൈകാതെ പ്രഖ്യാപിക്കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഹൈബി ഈഡന് എംപി ദീര്‍ഘകാലമായി ആവശ്യപ്പെട്ടുവരുന്ന സര്‍വീസാണിത്.
Kerala
പരവൂർ: ബംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള എട്ട് സ്പെഷൽ ട്രെയിനുകളുടെ സർവീസ് നീട്ടി. തിരക്ക് അനുഭവപ്പെടുന്ന റൂട്ടിൽ യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന സ്പെഷൽ ട്രെയിനുകളുടെ സർവീസ് നീട്ടിയത്.
ഫെബ്രുവരി അവസാനം വരെ ഈ ട്രെയിനുകൾ സർവീസ് തുടരുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. 07313 ഹുബ്ബള്ളി - കൊല്ലം സ്പെഷൽ ട്രെയിൻ ഫെബ്രുവരി ഒന്നു മുതൽ 22 വരെയാണ് നീട്ടിയത് (ഞായറാഴ്ചകളിൽ മാത്രമാണ് സര്‍വീസ്)
07314 കൊല്ലം - ഹുബ്ബള്ളി സ്പെഷൽ ട്രെയിൻ ഫെബ്രുവരി രണ്ടു മുതൽ 23 വരെ നീട്ടി (തിങ്കളാഴ്ചകളിൽ മാത്രമാണ് സര്‍വീസ്). 06523 എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് സ്പെഷൽ ട്രെയിൻ ഫെബ്രുവരി രണ്ട് മുതൽ 23 വരെ നീട്ടി (തിങ്കളാഴ്ചകളിൽ മാത്രമാണ് സര്‍വീസ്)
06524 തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബയ്യപ്പനഹള്ളി സ്പെഷൽ ട്രെയിൻ ഫെബ്രുവരി മൂന്നു മുതൽ 24 വരെ നീട്ടി (ചൊവ്വാഴ്ചകളിൽ മാത്രമാണ് സര്‍വീസ്). 06547 എസ്എംവിടി ബാഗളൂരു - തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി ) സ്പെഷൽ ട്രെയിൻ ഫെബ്രുവരി നാല് മുതൽ 25 വരെ നീട്ടി. (ബുധനാഴ്ചകളിൽ മാത്രമാണ് സര്‍വീസ്)
06548 തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബംഗളൂരു സ്പെഷൽ ട്രെയിൻ ഫെബ്രുവരി അഞ്ച് മുതൽ 26 വരെ നീട്ടി. (വ്യാഴാഴ്ചകളിൽ മാത്രമാണ് സര്‍വീസ്). 06555 എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് സ്പെഷൽ ട്രെയിൻ ഫെബ്രുവരി ആറ് മുതൽ 20 വരെ ദീർഘിപ്പിച്ചു.(വെള്ളിയാഴ്ചകളിൽ മാത്രമാണ് സര്‍വീസ്).
06556 തിരുവനന്തപുരം നോർത്ത് - എസ്എംവിടി സംഗളൂരു സ്പെഷൽ ട്രെയിൻ ഫെബ്രുവരി എട്ട് മുതൽ 22 വരെ നീട്ടി. (ഞായറാഴ്ചകളിൽ മാത്രമാണ് സര്‍വീസ്).
NRI
ബംഗളൂരു: ബംഗളൂരുവിൽ നിന്നു കേരളത്തിലേക്ക് രണ്ടു പൊങ്കൽ സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. ബംഗളൂരു - കണ്ണൂർ, ബംഗളൂരു - കൊല്ലം റൂട്ടുകളിലാണ് ഉത്സവകാല പ്രത്യേക ട്രെയിൻ സർവീസ് നടത്തുക.
06577 ബംഗളൂരു - കണ്ണൂർ സ്പെഷൽ 13ന് വൈകുന്നേരം അഞ്ചിന് ബംഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.50ന് കണ്ണൂരിൽ എത്തും. തിരികെയുള്ള സർവീസ് കണ്ണൂരിൽ നിന്ന് 14ന് രാവിലെ 11ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 4.10ന് ബംഗളൂരുവിൽ എത്തും.
തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. എസ്എംവിടി ബംഗളൂരു - കൊല്ലം സ്പെഷൽ (06219) ബംഗളൂരുവിൽ നിന്ന് 13ന് രാത്രി 11ന് പുറപ്പെട്ട് പിറ്റേദിവസം വൈകുന്നേരം നാലിന് കൊല്ലത്ത് എത്തും.
തിരികെയുള്ള സർവീസ് കൊല്ലത്ത് നിന്ന് 14ന് വൈകുന്നേരം 6.30ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.30ന് ബംഗളൂരുവിൽ എത്തും. കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
രണ്ട് ട്രെയിനുകളിലും 18 കോച്ചുകൾ വീതം ഉണ്ടാകും.
District News
കോയന്പത്തൂർ: മേട്ടുപ്പാളയത്തിനും ഊട്ടിക്കും ഇടയിൽ പ്രത്യേക മൗണ്ടൻ ട്രെയിനുകൾ 25 മുതൽ സർവീസ് തുടങ്ങും.
ക്രിസ്മസ്, പുതുവത്സരം, പൊങ്കൽ അവധിദിനങ്ങൾ പ്രമാണിച്ചാണ് 25 മുതൽ ജനുവരി 26 വരെ മേട്ടുപ്പാളയത്തിനും ഊട്ടിക്കും ഇടയിൽ പ്രത്യേക ട്രെയിനുകൾ ഓടിക്കുക.
കോയമ്പത്തൂർ ജില്ലയിലെ മേട്ടുപ്പാളയത്തിൽ നിന്ന് നീലഗിരി ജില്ലയിലെ ഊട്ടിയിലേക്ക് എല്ലാ ദിവസവും രാവിലെ 7.10ന് ഒരു ട്രെയിൻ ഓടുന്നുണ്ട്. യാത്രക്കാരുടെ ആവശ്യം അംഗീകരിച്ചാണ് തീരുമാനം. 25, 27, 29, 31 തീയതികളിലും ജനുവരി 2, 4, 15, 17, 23, 25 തീയതികളിലും രാവിലെ 9.10 ന് മേട്ടുപ്പാളയത്ത് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.25 ന് ഊട്ടിയിൽ എത്തിച്ചേരും.
26, 28, 30, ജനുവരി 1, 3, 5, 16, 18, 24, 26 തീയതികളിൽ ഊട്ടിയിൽനിന്ന് മേട്ടുപ്പാളയത്തേക്ക് സർവീസ് നടത്തും. രാവിലെ 11. 25 ന് ഊട്ടിയിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 4.20 ന് മേട്ടുപ്പാളയത്ത് എത്തിച്ചേരും.
Kerala
പരവൂർ: ക്രിസ്മസ്-പുതുവത്സര തിരക്കുകൾ കണക്കിലെടുത്ത് മംഗളൂരു ജംഗ്ഷൻ– തിരുവനന്തപുരം നോർത്ത്(കൊച്ചുവേളി ) റൂട്ടിൽ പ്രതിവാര സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ.
മംഗളൂരു ജംഗ്ഷൻ– തിരുവനന്തപുരം നോർത്ത് പ്രതിവാര സ്പെഷൽ (06041) നാളെ മുതൽ ജനുവരി 18 വരെയുള്ള ഞായറാഴ്ചകളിൽ സർവീസ് നടത്തും. വൈകുന്നേരം ആറിന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 6.30ന് തിരുവനന്തപുരം നോർത്തിൽ എത്തും.
തിരിച്ചുള്ള തിരുവനന്തപുരം നോർത്ത്– മംഗളൂരു ജംഗ്ഷൻ (06042) പ്രതിവാര സ്പെഷൽ ഡിസംബർ എട്ടു മുതൽ ജനുവരി 19 വരെയുള്ള തിങ്കളാഴ്ചകളിൽ സർവീസ് നടത്തും. രാവിലെ 8.30ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട് രാത്രി 8.30ന് മംഗളൂരു ജംഗ്ഷനിലെത്തും.
District News
കൊല്ലം: ശബരിമല സീസൺ പ്രമാണിച്ചുള്ള വിശാഖപട്ടണം - കൊല്ലം പ്രതിവാര സ്പെഷൽ ട്രെയിൻ സർവീസ് ഇന്നുമുതൽ ആരംഭിക്കും.
വിശാഖപട്ടണം കൊല്ലം സ്പെഷൽ ഇന്നു മുതൽ 2026 ജനുവരി 20 വരെ ചൊവ്വാഴ്ചകളിൽ രാവിലെ 8.20 നു വിശാഖപട്ടണത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 1.45 നു കൊല്ലത്ത് എത്തും.
തിരികെയുള്ള ട്രെയിൻ നാളെ മുതൽ ജനുവരി 21 വരെ ബുധനാഴ്ചകളിൽ കൊല്ലത്തുനിന്ന് വൈകുന്നേരം അഞ്ചിനു പുറപ്പെട്ട് അടുത്ത ദിവസം രാത്രി 11 നു വിശാഖപട്ടണത്തിന് എത്തും. ഇരു ദിശകളിലുമായി പത്തുവീതം സർവീസുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
Kerala
കൊല്ലം: ഉത്സവകാല തിരക്ക് പ്രമാണിച്ച് എറണാകുളത്തുനിന്ന് ബറൗണിയിലേക്ക് ഇന്ന് വൺവേ എക്സ്പ്രസ് സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ.
എറണാകുളത്തുനിന്ന് വൈകുന്നേരം നാലിന് ട്രെയിൻ പുറപ്പെടും. ശനിയാഴ്ച രാവിലെ ആറിന് ബറൗണിയിൽ എത്തും. 22 എൽഎച്ച്ബി കോച്ചുകൾ ഈ സ്പെഷൽ ട്രെയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആലുവ, തൃശൂർ, ഷൊർണൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
Kerala
തിരുവനന്തപുരം: തിരക്ക് പരിഗണിച്ച് ചെന്നൈയിലേക്ക് കൂടുതല്‍ സ്പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. ചെന്നൈ എഗ്മൂര്‍ - തിരുവനന്തപുരം നോര്‍ത്ത് സ്പെഷല്‍ (06075) 30ന് രാത്രി 10.15ന് ചെന്നൈയില്‍ നിന്നു പുറപ്പെട്ടു ഒക്ടോബര്‍ ഒന്നിന് ഉച്ചയ്ക്ക് 2.05ന് എത്തിച്ചേരും.
തിരിച്ച് (06076) ഒക്ടോബർ അഞ്ചിന് വൈകുന്നേരം 4.30ന് തിരുവനന്തപുരം നോർത്തിൽ നിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.30ന് ചെന്നൈ എഗ്മൂറിലെത്തും. സെക്കന്‍ഡ് എസി2, തേഡ് എസി3, സ്ലീപ്പര്‍8, ജനറല്‍ സെക്കന്‍ഡ്7 എന്നിങ്ങനെയാണ് കോച്ചുകള്‍.
സ്റ്റോപ്പുകൾ: വർക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട, കാട്പാടി, അറക്കോണം, തിരുവള്ളൂർ, പെരമ്പൂർ.
കൊല്ലം, ചെങ്കോട്ട വഴിയുള്ള ചെന്നൈ സെന്‍ട്രല്‍ കോട്ടയം എസി സ്പെഷല്‍ (06121) ഒക്ടോബര്‍ ഒന്നു മുതല്‍ 22 വരെ ബുധനാഴ്ചകളില്‍ ഉച്ചയ്ക്കു 3.10ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12.05ന് കോട്ടയത്ത് എത്തും. മടക്കം ഒക്ടോബര്‍ രണ്ടു മുതല്‍ 23 വരെ വ്യാഴാഴ്ചകളില്‍ ഉച്ചയ്ക്കു 2.05ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.30ന് ചെന്നൈ സെന്‍ട്രലില്‍ എത്തും.
സ്റ്റോപ്പുകള്‍: ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, പുനലൂര്‍, തെന്മല, ചെങ്കോട്ട, തെങ്കാശി, പാവൂര്‍ചത്രം, കീല്‍ക്കടയം, അംബാസമുദ്രം, ചേരന്‍മഹാദേവി, തിരുനെല്‍വേലി, കോവില്‍പട്ടി, സാത്തൂര്‍, വിരുദനഗര്‍, മധുര, ഡിണ്ടിഗല്‍, കരൂര്‍, നാമക്കല്‍, സേലം, ജോലാര്‍പേട്ട, കാട്പാടി, അറക്കോണം.
NRI
ബംഗളുരൂ: ശബരിമല തീർഥാടകരുടെ സൗകര്യാർഥം ബംഗളുരൂ - കൊല്ലം റൂട്ടിൽ പ്രതിവാര സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. നവരാത്രി, ദീപാവലി, ക്രിസ്മസ് തുടങ്ങിയ ആലോഷ വേളകളിലും നാട്ടിലേക്ക് പോകുന്നവർക്കും ഈ ട്രെയിൻ പ്രയോജനപ്പെടും.
ഈ മാസം 28 മുതൽ ഡിസംബർ 29 വരെ ഞായറാഴ്ചകളിൽ ബംഗളുരുവിലെ ഹുബ്ബള്ളിയിൽ നിന്നും തിരികെ തിങ്കളാഴ്ചകളിൽ കൊല്ലത്ത് നിന്നും ഹുബ്ബള്ളിയിലേക്കുമാണ് ട്രെയിൻ സർവീസ് നടത്തുക.
ഏസി ടൂടയർ - ഒന്ന്, ഏസി ത്രീ ടയർ രണ്ട്, സ്ലീപ്പർ - 12, ജനറൽ സെക്കൻഡ് ക്ലാസ് - അഞ്ച് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. റിസർവേഷൻ ഇന്ന് രാവിലെ എട്ടു മുതൽ ആരംഭിച്ചു.
ട്രെയിൻ നമ്പർ 07313 ഹുബ്ബള്ളി - കൊല്ലം സ്പെഷൽ ഹുബ്ബള്ളിയിൽ നിന്ന് ഞായർ ഉച്ചകഴിഞ്ഞ് 3.15 ന് പുറപ്പെട്ട് തിങ്കൾ ഉച്ചയ്ക്ക് 12.55 ന് കൊല്ലത്ത് എത്തും.
തിരികെയുള്ള കൊല്ലം - ഹുബ്ബള്ളി ട്രെയിൻ (07314) തിങ്കൾ വൈകുന്നേരം അഞ്ചിന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് ചൊവ്വ വൈകുന്നേരം 6.30 ന് ഹുബ്ബള്ളിയിൽ എത്തും.
പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
NRI
ബംഗളൂരു: ഉത്സവകാലത്തിരക്ക് പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് (കൊച്ചുവേളി) അനുവദിച്ച മൂന്ന് പ്രതിവാര സ്പെഷൽ ട്രെയിനുകൾ ഡിസംബർവരെ നീട്ടാൻ റെയിൽവേ ബോർഡ് തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു.
എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസാണ്(06555) നീട്ടിയ ആദ്യ വണ്ടി. ഒക്ടോബർ മൂന്നുവരെയാണ് നേരത്തേ സർവീസ് അനുവദിച്ചത്. ഇത് ഡിസംബർ 26 വരെയാക്കി നീട്ടി.
തിരിച്ച് തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബെംഗളൂരു വീക്കിലി എക്സ്പ്രസ് സ്പെഷൽ ഡിസംബർ 28 വരെയും നീട്ടി. സെപ്റ്റംബർ 28 വരെയായിരുന്നു നേരത്തേ അനുവദിച്ചത്. എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ്(06523) ആണ് നീട്ടിയ രണ്ടാമത്തെ വണ്ടി.
സെപ്റ്റംബർ 15 വരെ അനുവദിച്ച വണ്ടി ഡിസംബർ 29 വരെ ഓടും. തിരിച്ചുള്ള തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബംഗളൂരു വീക്കിലി എക്സ്പ്രസ്(06524) സെപ്റ്റംബർ 15ന് അവസാനിക്കേണ്ടിയിരുന്നത് ഡിസംബർ 30 വരെയും ദീർഘിപ്പിച്ചു.
എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ് സ്പെഷൽ(06547)ആണ് നീട്ടിയ മൂന്നാമത്തെ വണ്ടി. സെപ്റ്റംബർ മൂന്നുവരെ അനുവദിച്ച വണ്ടി ഡിസംബർ 24 വരെയാക്കി.
തിരിച്ചുള്ള തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബംഗളൂരു വീക്കിലി എക്സ്പ്രസ് സ്പെഷൽ(06548) സെപ്റ്റംബർ നാലുവരെയായിരുന്നു അനുവദിച്ചത്. ഇത് ഡിസംബർ 25 വരെയാക്കി.
വണ്ടികളുടെ സമയക്രമവും സ്റ്റോപ്പുകളും ബോഗികളുടെ ക്രമവുമെല്ലാം നിലവിലുള്ളതുപോലെ തുടരുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.